Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ð അസിസ്റ്റന്റുമാര്‍ക്ക് സമഗ്ര പരിശീലനം

 

  കൊച്ചി: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ð അസിസ്റ്റന്റുമാര്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ð നിലവിലുളള വിവിധ സോഫ്റ്റ്‌വെയറുകള്‍ സംബന്ധിച്ച് സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ടെക്‌നിക്കല്‍ð അസിസ്റ്റന്റുമാര്‍ക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വഴി നല്‍കുന്ന ത്രിദിന പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ð സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കെ. വി. മാലതി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ð 2018 മെയ് 15, 16, 17, 22, 23, 24 തീയതികളില്‍ð 2 ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലന പരിപാടികളില്‍ð ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ð അസിസ്റ്റന്റുമാര്‍  പങ്കെടുത്തു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെ സീനിയര്‍ സൂപ്രണ്ട്,               ഡൈന്യൂസ് തോമസ്, പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസര്‍,       ടിംപിള്‍. മാഗി. പി. എസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ബന്‍സി. എന്‍,    പ്രീതി. എം. ബി എന്നിവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ð പങ്കെടുത്തു.  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍, ജില്ലാ ടെക്‌നിക്കല്‍ð ഓഫീസര്‍ ബേസിðദാസ് സക്കറിയ, ടെക്‌നിക്കല്‍ð ഓഫീസര്‍മാരായ                ഹരിശ്രീ. ആര്‍, മനു വേണുഗോപാല്‍, ഷിജോമോന്‍. വി. എം, ധന്യ. കെ. ആര്‍. തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം  നല്‍കി.

 പഞ്ചായത്തുകള്‍ വഴി നല്‍കി വരുന്ന ഇ-ഗവേണന്‍സ് സേവനങ്ങള്‍ കൂടുതല്‍ð കാര്യക്ഷമമാക്കുന്നതിനാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയിട്ടുളള സോഫ്റ്റ്‌വെയറുകളുടെ സമഗ്ര പരിശീലനം സംഘടിപ്പിച്ചത്.

 

ഹരിത കേരള മത്സരം: പുരസ്‌കാര വിതരണം ഇന്ന്

 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഹരിതകേരളം മത്സരത്തിന്റെ പുരസ്‌കാര സമര്‍പ്പണം ഇന്ന്  (മെയ് 25)ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് നിര്‍വ്വഹിക്കും.   ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും.

സ്‌കൂള്‍ - കോളേജ് വിഭാഗങ്ങള്‍ക്കായി ഹരിതകേരള സന്ദേശം ഉള്‍ക്കൊളളുന്ന ഹ്രസ്വചിത്ര നിര്‍മ്മാണം, ഹരിതകേരള മുദ്രാഗാന ചിത്രീകരണം എന്നീ മത്സരങ്ങളാണ ് സംഘടിപ്പിച്ചത്. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000/-, 25,000/-, 15,000/- രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

    

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. യു.പി. സ്‌കൂളില്‍ മെയ് 26 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  യോഗ്യത : പ്ലസ്ടു, ഡിപ്ലോമ, ബിരുദം, പ്രവൃത്തിപരിചയമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്രിയേറ്റീവ് ഡിസൈനര്‍, വെബ് ഡെവലപ്പര്‍.  പ്രായം : 18-35 താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മെയ് 26-ന് രാവിലെ 10- ന് തൃപ്പൂണിത്തുറ പുതിയ െ്രെപവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ആര്‍.എല്‍.വി. യു.പി. സ്‌കൂളില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2422452/2427494. 

 

ഖത്തര്‍, ബഹറൈന്‍, കുവൈറ്റ് എംബസി അറ്റസ്റ്റേഷനും നോര്‍ക്ക റൂട്ട്‌സ് വഴി

കൊച്ചി: ഖത്തര്‍, ബഹറൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍  ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകള്‍ മുഖേന ചെയ്യാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭ്യമായ യു.എ.ഇ, കുവൈറ്റ് എംബസി അറ്റസ്റ്റേഷനുകള്‍ക്ക് പുറമേയാണിത്.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് മുഖേനയുള്ള എച്ച്.ആര്‍.ഡി, എം.ഇ.എ അറ്റസ്റ്റേഷനുശേഷമാണ് ഖത്തര്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റിന് 3,000 രൂപ നിരക്കിലാണ് ഫീസ്. ബഹറൈന്‍ എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 2,750 രൂപയും കുവൈറ്റ് എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 1,250 രൂപയുമാണ് ഫീസ്. ഫോണ്‍ : 1800 425 3939, 0471 2333339, വെബ്‌സൈറ്റ്: www.norkaroots.net.

 

ഡെങ്കിപ്പനിക്കെതിരെ സൗജന്യ ഹോമിയോ മരുന്ന് വിതരണം

കാക്കനാട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍  ഹോമിയോപ്പതി വകുപ്പ് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീന റാണി അറിയിച്ചു.  പെരുമ്പാവൂരും സമീപപ്രദേശങ്ങളിലുമാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും പ്രതിരോധമരുന്ന് സൗജന്യമായി ലഭിക്കും.  

 

 

 

 

പന്തപ്ര കോളനി പുനരധിവാസ നടപടികള്‍ 

വേഗത്തിലാക്കണം: ജില്ലാ കളക്ടര്‍

കാക്കനാട്: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കോളനി പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദ്ദേശിച്ചു.  വൈദ്യുതീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.  കുടിവെള്ള വിതരണത്തിനുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.  സൗരോര്‍ജ്ജ വൈദ്യുതവേലിയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.  കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറി എ.എം.മീതിയാന്‍, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ലിസി ആന്റണി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സി.എം.ഷൈല, കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രഭ പി.എ., ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി.അനില്‍കുമാര്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ. എ.രഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവൂ. അപേക്ഷാഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയില്‍ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു  മുമ്പ്  ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുക.

 

സമഗ്ര ഇന്‍ഷുറന്‍സ് (RSBY)  കാര്‍ഡിന്റെ  വിതരണവും  പുതുക്കലും

 

കൊച്ചി: സമഗ്ര ഇന്‍ഷുറന്‍സ് (RSBY)  കാര്‍ഡിന്റെ  വിതരണവും  പുതുക്കലും  പാലാരിവട്ടം 43-ാം ഡിവിഷനിലെ പള്ളിശ്ശേരി ജംഗ്ഷന്‍ സുവര്‍ണ്ണ വായനശാലയില്‍ð ഇന്ന്  (മെയ് 25) രാവിലെ 10 മുതല്‍ðവൈകിട്ട് 5 വരെ നടത്തും. പരിസരപ്രദേശത്തുളളവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മീറ്റി ചെയര്‍പേഴ്‌സണ്‍ വി കെ മിനിമോള്‍ പറഞ്ഞു.

date