Post Category
കാസര്‍കോട് പെരുമയുടെ സമാപനവും സമ്മാനദാനവും എംപി നിര്‍വഹിക്കും
കാഞ്ഞങ്ങാട് അലാമിപ്പളളി ബസ് സ്റ്റാന്റില്‍ നടക്കുന്ന കാസര്‍കോട് പെരുമ പ്രദര്‍ശന വിപണന മേളയുടെ സമാപനം ഇന്ന് (25). വൈകുന്നേരം ആറു മണിക്ക് ഇതിന്റെ ഉദ്ഘാടനവും വിവിധ സമ്മാനങ്ങളുടെ വിതരണവും പി കരുണാകരന്‍ എംപി നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതം പറയും. മികച്ച പ്ലോട്ടുകള്‍ക്കുളള സമ്മാനം, മികച്ച രണ്ട് സ്റ്റാളുകള്‍ക്കുളള സമ്മാനം, സ്റ്റേജില്‍ വെച്ച് നടക്കുന്ന ബംപര്‍ നറുക്കെടുപ്പിലെ വിജയിക്കുളള സമ്മാനവിതരണം എന്നിവയാണ് നടക്കുക. തുടര്‍ന്ന് 6.30 ന് കൊല്ലം കാളിദാസ കലാകേന്ദ്ര അവതരിപ്പിക്കുന്ന കരുണ നാടകം അരങ്ങേറും. ഇതോടുകൂടി ഏഴ് രാവുകളെ സംഗീതമയമാക്കിയ കാസര്‍കോട് പെരുമയ്ക്ക് തിരശീല വീഴും.
date
- Log in to post comments