Post Category
ദോശ ചുട്ട് മന്ത്രി
അനന്തവിസ്മയം പ്രദര്‍ശന വിപണനോത്‌സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരുന്ന കുടുംബശ്രീയുടെ ഭക്ഷ്യ സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദോശ ചുട്ട് ഏവരേയും അമ്പരപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രി നേരേ ഭക്ഷ്യസ്റ്റാളിലെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബശ്രീക്കാര്‍ നല്‍കിയ തൊപ്പിയും ധരിച്ച് ദോശക്കല്ലിനടുത്തെത്തി. കലക്കി വച്ചിരുന്ന ദോശമാവ് കല്ലിലേക്ക് കോരിയൊഴിച്ച് നല്ല തട്ടു ദോശ ചുട്ടെടുത്തു. ചട്ടുകം കൊണ്ട് കൃത്യമായി ദോശ തിരിച്ചിട്ട മന്ത്രിയെ കൈയടിച്ച് കുടുംബശ്രീ വനിതകള്‍ പ്രോത്‌സാഹിപ്പിച്ചു. എട്ട് ദോശകള്‍ അദ്ദേഹം ചുട്ടെടുത്തു.
ദോശ ചുട്ടതിനു ശേഷം കപ്പയും മുളകും മത്തിക്കറിയും വാങ്ങി കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മേയര്‍ വി.കെ. പ്രശാന്തും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പി.എന്‍.എക്‌സ്.1984/18
date
- Log in to post comments