Post Category
ഉപദേശക സമിതി യോഗം
പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മേയ് 28 ന് നടത്താനിരുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം അതേ ദിവസം തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും. പട്ടികജാതി പട്ടികവര്ഗക പിന്നാക്കക്ഷേമ സാംസ്കാരിക നിയമ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും. യോഗത്തില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍ സമുദായ സംഘടനാ പ്രവര്‍ത്തകര്‍, ഗവണ്മെന്റ് സെക്രട്ടറിമാര്‍, വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകള്‍ നടപ്പാക്കിയ പദ്ധതികളുടെ അവലോകനവും പുതിയതായി നടപ്പിലാക്കേണ്ട പദ്ധതി നിര്‍ദേശങ്ങളും വരുംകാല പ്രവര്‍ത്തനങ്ങളും ഉപദേശക സമിതിയില്‍ ചര്‍ച്ച ചെയ്യും.
പി.എന്‍.എക്സ്.1989/18
date
- Log in to post comments