ഫ്ളോട്ട് വിജയികള്‍ക്കുള്ള കാഷ്പ്രൈസ് ഇന്ന് വിതരണം ചെയ്യും
കാസര്‍കോട് 'പെരുമ'യ്ക്ക് തുടക്കംകുറിച്ച് നടത്തിയ വിളംബരഘോഷയാത്രയില്‍ മികച്ച ഫ്ളോട്ടുകള്‍ അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്ന്(മേയ് 25) സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. വ്യവസായിക പരിശീലനവകുപ്പിനാണ് ഒന്നാം സ്ഥാനം. കാര്‍ഷിക വികസന ക്ഷേമവകുപ്പിന് രണ്ടാം സ്ഥാനവും ശുചിത്വ മിഷന് മൂന്നാം സ്ഥാനവുമാണ്. വിജയികള്‍ക്ക് യഥാക്രമം 15000, 10000, 7000 രൂപ സമ്മാനമായി ലഭിക്കും. ലഭിച്ചു. അധ്യാപകരായ സുരേഷ് ടി, ശ്യാമ ശശി, ബാഹുലേയന് മണ്ടൂര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.
'കരുണ' നാടകം ഇന്ന് അലാമിപ്പള്ളിയില്‍ അവതരിപ്പിക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷപരിപാടികളോട് അനുബന്ധിച്ച് അലാമിപ്പള്ളിയില്‍ ഒരാഴ്ച്ചയായി നടക്കുന്ന കാസര്‍കോട് 'പെരുമ'യുടെ സമാപനസമ്മേളനത്തിന് ശേഷം പ്രശക്ത നാടകം 'കരുണ' വേദിയില്‍ അരങ്ങേറും. കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'കരുണ' മഹാകവി കുമാരനാശാന്റെ കാവ്യത്തിന്റെ നാടകാവിഷ്ക്കാരമാണ്.
- Log in to post comments