നിപ വൈറസ് : ജില്ലയില്‍ ആശങ്കപ്പെടേണ്‍ സഹചര്യമില്ല : ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണം - ജില്ലാ മെഡിക്കല്‍ ഓഫിസര്‍.
നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കയുണ്ണ്ടാക്കുന്ന സഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും അയല്‍ വാസികളും മറ്റും പരിഭ്രാന്തി പരത്തി മെഡിക്കല്‍ കേളേജിലേക്കും മറ്റു പരക്കം പായുന്ന സഹചര്യം ഉണ്ടണ്്. ഇത്തരം പരിഭ്രാന്തിയുടെ ആവശ്യമില്ല. മരണമടഞ്ഞ ആളുകളുടെ ബന്ധുക്കളെയും പരിസര വാസികളെയും നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ആര്‍ക്കെങ്കിലും സംശയങ്ങളോ രോഗ സമാന ലക്ഷണമോ കണ്ണ്ടാല് ജില്ലാ മെഡിക്കല്‍ ഓഫിസറെയോ തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിലോ അറിയിക്കണം. ജില്ലാ കേന്ദ്രത്തിലെ കണ്ട്രോള് റൂം നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. (0483- 2737857 )
പ്രദേശത്തെ ആളുകള്‍ രണ്ണ്ടാഴ്ചക്കാലം പൂര്‍ണ്ണമായി അവരവരുടെ വീടുകളില്‍ വിശ്രമിക്കണം. യാത്രകള്‍,ചടങ്ങുകള്‍, ആഘോഷങ്ങള്‍, എന്നിവ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവു.
പെതുജനങ്ങള്‍ ഇത്തരം സംവിധാനത്തെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയക്കുകയൊള്ളുവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
- Log in to post comments