വാക്-ഇന്‍-ഇന്റര്‍വ്യൂ
കുട്ടികളിലെ കാഴ്ച വൈകല്യം പരിഹരിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലേക്ക് മെഡിക്കലാഫീസര്‍, ഒപ്ടോമെട്രിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനത്തിനുളള വാക്-ഇന്റര്‍വ്യൂ മെയ് 29 ന് കോട്ടയം ജില്ലാ മെഡിക്കലാഫീസില്‍ (ഐ.എസ്.എം)നടക്കും. ബി.എ.എം.എസ്, എം.ഡി- ശാലാകൃതന്ത്ര, റ്റി.സി.എം.സി (ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍) രജിസ്ട്രേഷന് യോഗ്യതയുളളവര്‍ക്ക് മെഡിക്കലാഫീസര്‍ തസ്തികയിലേക്ക് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള രണ്ടു വര്‍ഷ ഒപ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്സ് അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെയുമാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍, പകര്‍പ്പുകള്‍, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118
(കെ.ഐ.ഒ.പി.ആര്-1044/18)
- Log in to post comments