Post Category
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
ജില്ലയിലെ സ്കൂള്‍/കോളേജുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിഗ്രി, പി.ജി, പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സെന്റീവ് ടൂ ബ്രില്യന്റ് സ്റ്റുഡന്‍സ് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15നകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡിപി പ്രോജക്ട് ഓഫീസിലോ പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. അപേക്ഷയോടൊപ്പം മാര്ക്ക്ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്-1046/18)
date
- Log in to post comments