മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി 27ന് നിര്‍വഹിക്കും
മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മെയ് 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യകുടുംബക്ഷേമവകുപ്പ് മന്ത്രി കെ. കെശൈലജടീച്ചര് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്വകുപ്പ് മന്ത്രി ജി. സുധാകരന്, വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
36 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജിന്റെ പൂര്‍ത്തീകരിച്ച പുതിയ അത്യാഹിത വിഭാഗം, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരിച്ച ഗൈനക്കോളജി ഒ. പി, അത്യാധുനിക ഡ്യുവല്‍മോഡുലാര്‍ ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന് തിയറ്റര്‍, ഹീമോഫീലിയവാര്‍ഡ്, പുതിയമോര്‍ച്ചറിബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂര്‍ ലാബ്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സെന്റര്‍, കൂട്ടിരുപ്പുകാര്ക്കുള്ള വിശ്രമസ്ഥലം എന്നിവയുടെ ഉദ്ഘാടനവും ക്യാന്‍സര്‍ വിഭാഗത്തില്‍ 11.5 കോടിരൂപ ചെലവില്‍ പുതിയ ലീനിയര്‍ ആക്സിലറേറ്ററിന്റെ ശിലാസ്ഥാപനവും 525 കോടിരൂപയുടെമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ചടങ്ങില്‍ നടക്കും.
അഡ്വ. കെ. സുരേഷ്കുറുപ്പ് എം.എല്‍. എ, ജോസ്.കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, മുന്‍ എം.എല്‍.എയും ആശുപത്രി വികസന സമിതി സ്പെഷ്യല്‍ നോമിനിയുമായ വി. എന്‍. വാസവന്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. റംലാ ബീവി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാ രാജന്, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍. സി. ചതുരച്ചിറ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സമ്മ വേളാശ്ശേരില്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബീന വി.ജെ, ഐ.സി. എച്ച് സൂപ്രണ്ട് ഡോ. പി. സവിത, ഗവ. നേഴ്സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്.ലത, നഴ്സിങ് ഓഫീസര്‍ കെ. ഗീതാദേവി, ഡി.സി.എച്ച് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.എന്‍. രവി എന്നിവര്‍ സംസാരിക്കും. മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-1049/18)
- Log in to post comments