എറണാകുളം അറിയിപ്പുകള്
സപ്ലൈകോ നെല്ല് സംഭരണം 5 ലക്ഷം
മെട്രിക് ടണ്ണിലേക്ക്
കൊച്ചി: കഴിഞ്ഞ ഒക്ടോബറിന് ശേഷം സപ്ലൈകോ സംസ്ഥാനത്ത് ഇതുവരെ 4.76 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഈ ഇനത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 880.77 കോടി രൂപയാണ്. രണ്ടാം വിളവെടുപ്പ് കഴിയുമ്പോഴേക്കും അടുത്ത മാസത്തോടെ സംഭരണം 5 ലക്ഷം മെട്രിക് ടണ്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സപ്ലൈകോ സി.എം.ഡി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംഭരിക്കാനായത് 4.52 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.
സംഭരണത്തില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് ആലപ്പുഴ, പാലക്കാട് ജില്ലകളാണ്. ആലപ്പുഴയില്‍ 1.50 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 1.49 ലക്ഷം മെട്രിക് ടണ്ണും നെല്ലാണ് ഇതിനകം സംഭരിച്ചിട്ടുളളത്. തൃശൂര്‍ ജില്ലയില്‍ നിന്ന് 76049 മെട്രിക് ടണ്‍ നെല്ലും, കോട്ടയത്ത് നിന്ന് 65914 മെട്രിക് ടണ്‍ നെല്ലും സംഭരിച്ചിട്ടുണ്ട്. സംഭരണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നാണ്യവിളകളുടെ കേന്ദ്രമായ ഇടുക്കിയാണ്. ഇവിടെ ഇതുവരെ സംഭരിച്ചത് 100 മെട്രിക് ടണ്‍ നെല്ലാണ്. നെല്ല് സംഭരണത്തിന്റെ മറ്റ് ജില്ലകളിലെ കണക്ക് മലപ്പുറം-16816 മെട്രിക് ടണ്‍, വയനാട്-3882 മെട്രിക് ടണ്‍, എറണാകുളം 4352, വയനാട് 3882, തിരുവനന്തപുരം 445, കൊല്ലം 463, കണ്ണൂര്‍ 341 കാസര്‍കോഡ് 246, കോഴിക്കോട് 140.32 മെട്രിക് ടണ്‍.
ഇത്തവണ 23.30 രൂപ നിരക്കിലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 7.80 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നെല്‍കൃഷി പ്രോത്സാഹന ബോണസും ബാക്കി 15.50 രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുളള തറവിലയുമാണ്. നെല്‍ വില കര്‍ഷകര്‍ക്ക് ഉടനടി വിതരണം ചെയ്യുന്നതിന് എസ്.ബി.ഐ ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, വിജയാ ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, വിവിധ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രത്യേക സൗകര്യവും സപ്ലൈകോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ശുചിത്വ മിഷന് ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന് നിയമനം
കൊച്ചി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കും ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം.
ഡിറ്റിപിസി മൂന്നാര്‍ ഫ്ളവര്‍ ഷോ പാക്കേജ്
ഡിറ്റിപിസി യുടെ മൂന്നാര്‍ ഫ്ളവര്‍ ഷോ പാക്കേജ് മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കും. മൂന്നാര്‍ ഫ്ലവര്‍ ഷോ ഇതുവരെ ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ക്ക് മെയ് 31 നു മുന്‍പായി കേരള സിറ്റി ടൂര്‍ വഴി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
ഏപ്രില്‍ 11 നു എറണാകുളം ഡിടിപിസി യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കേരളസിറ്റി ടൂര്‍ ഇതിനോടകം 500 ഇല് പരം വിനോദസഞ്ചാരികളെ കേരളത്തിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, ആലപ്പുഴ, അതിരപ്പിള്ളി, ഏഴാറ്റുമുഖം എന്നിവിടിങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സഹായിച്ചു.
മഴക്കാലം തുടങ്ങുന്നതോടെ മറ്റൊരു പ്രധാന കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാം തുറന്നു വിടുന്നതുമൂലം കുറച്ചുദിവസങ്ങള്‍ കൂടി മാത്രമേ ബോട്ടിംഗിന് അവസരം ഉണ്ടാകൂ. അതിനാല്‍ ഇതുവരെ ഭൂതത്താന്‍കെട്ട് കാണാത്തവര്‍ക്ക് ഈ അവസരം ഉപയോഗിച്ച് ഭൂതത്താന്‍കെട്ടും തട്ടേക്കാടും കണ്ടാസ്വദിക്കാം. പുഷ് ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശന ടിക്കറ്റുകളൂം വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്സും അടങ്ങിയ ഈ പാക്കേജുകള്‍ മിതമായ നിരക്കിലുള്ളത#ാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ ബന്ധപ്പെടുക. ഢശശെ േ: www.keralacitytour.com ഫോണ്‍ : +918893 99 8888, +91 484 236 7334 പിക്കപ്പ് പോയിന്റ്: വൈറ്റില ഹബ്, ഇടപ്പിള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂര്‍ കവല, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
ബാങ്ക് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക്
പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്കുന്നു. പരിശീലനചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ബാങ്ക് കോച്ചിംഗിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60% മാര്‍ക്ക് ഉണ്ടായിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടുക.
എന്‍ട്രന്‍സ് പരിശീലനം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്ന വിദ്യാതീരം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് നീറ്റ്പരീക്ഷയില്‍ 40% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു മുമ്പ് ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം
സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60% മാര്‍ക്ക് ഉണ്ടായിരിക്കണം. സിവില്‍ സര്‍വ്വീസ് അക്കാദമി പ്ലാമൂട് എന്ന സ്ഥാപനം വഴിയാണ് പരിശീലനം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ ഫാറം ജൂണ്‍ അഞ്ചിനു മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2394476
ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം
മഹാരാജാസ് കോളേജിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മെയ് 28 നകം ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് 30 നകം ഫീസ് അടയ്ക്കണം. ആപ്ലിക്കേഷന്‍ ഫീ ഇനത്തില്‍ 50 രൂപ രജിസ്ട്രേഷന് ഫീ ഓണ്‍ലൈനായി അടയ്ക്കണം. അക്ഷയ സെന്ററുകള്‍ വഴി ഇതിനുളള സൗകര്യം ലഭ്യമാണ്. ഇതുവരെ മഹാരാജാസ് കോളേജ് www.maharajas.ac.in വെബ്സൈറ്റിലൂടെ പതിനായിരത്തിലധികം ആപ്ലിക്കേഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- Log in to post comments