ആദര്‍ശ് പഞ്ചായത്തുകളിലെ 422.57 ലക്ഷം രൂപയുടെ നാല് റോഡുകള്‍ക്ക് അനുമതി
സന്‍സദ് ആദര്‍ശ ഗ്രാമയോജന പ്രകാരം മലപ്പുറം ജില്ലയിലെ എം.പിമാര്‍ തിരഞ്ഞെടുത്ത നന്നമ്പ്ര, കല്പകഞ്ചേരി, പുല്‍പ്പറ്റ, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ നാലു റോഡുകള്‍ക്കായി പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരം 422.57 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തിരഞ്ഞെടുത്ത നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഓലപ്പീടിക-വെള്ളിയാമ്പുറം റോഡ് 1.645 കിലോമീറ്ററിന് 87.06 ലക്ഷം രൂപയും കല്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിരുമട-കാനാഞ്ചേരി റോഡിന് 2.545 കിലോമീറ്ററിന് 127.83 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ദത്തെടുത്ത പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒളമതില്‍- വളമംഗലം റോഡ് 1.504 കിലോമീറ്ററിന് 108.68 ലക്ഷവും പി.വി. അബ്ദുല്‍ വഹാബ് എം.പി തിരഞ്ഞെടുത്ത ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ വാളാംതോട് - തോട്ടപ്പള്ളി റോഡ് 1.170 കിലോമീറ്ററിന് 99 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു എം.പി മാര്‍ അറിയിച്ചു.
- Log in to post comments