Post Category
ഇപോസ് വഴി തട്ടിപ്പ് : റേഷൻ കടകളിൽ പരിശോധന നടത്താൻ നിർദ്ദേശം
ഇ-പോസ് വഴിയുള്ള റേഷൻ വിതരണ സംവിധാനം ചില റേഷൻ കടക്കാർ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ റേഷൻ ഇ-പോസ് വഴി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ അടയന്തര പരിശോധന നടത്താൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. റേഷൻ ധാന്യങ്ങളുടെ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനാവശ്യമായ നിർദ്ദേശം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നൽകി. സംസ്ഥാനത്തെ എല്ലാ കാർഡുടമകൾക്കും അർഹതപ്പെട്ട അരി വിഹിതം പൂർണ്ണമായും ഇപ്പോൾ റേഷൻ കടകളിൽ സർക്കാർ എത്തിച്ചു കൊടുക്കുന്നതിനാൽ റേഷൻ കടകൾ ഇ-പോസ് വഴി ലഭ്യമാക്കുന്ന ബിൽ പ്രകാരം കൃത്യമായി ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിൽ നിന്നും കൈപ്പറ്റണമെന്ന് അദ്ദേഹം അറിയിച്ചു.
പി.എൻ.എക്‌സ്.2013/18
date
- Log in to post comments