Skip to main content

വൈക്കം ഗവ. ആയുര്‍വേദ ആശുപത്രി പേവാര്‍ഡ്  ഉദ്ഘാടനം ഇന്ന് 

 

വൈക്കം ഗവ. ആയുര്‍വേദ ആശുപത്രി പേവാര്‍ഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 27) രാവിലെ ഒന്‍പതിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കെ.എല്‍.ഡി.സി എം.ഡി ടി.എസ് രാജീവ് റിപ്പോര്‍ട്ടവതരിപ്പിക്കും. മുന്‍ എം.എല്‍.എ കെ. അജിത്ത് മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. റോബര്‍ട്ട് രാജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ ബിജു വി കണ്ണേഴത്ത്, എസ്. ഹരിദാസന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, സല്‍ബി ശിവദാസ്, ജി. ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി. വി സത്യന്‍, കിഷോര്‍ കുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി സ്വാഗതവും വൈക്കം ഗവ. ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി. വി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

                                            (കെ.ഐ.ഒ.പി.ആര്‍-1067/18)

date