Skip to main content

വാഴൂര്‍ കുടുംബാരോഗ്യകേന്ദ്രം മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

 

വാഴൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 27) രാവിലെ 11ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കള്‍, ജില്ലാ പഞ്ചായത്തംഗം ശശികല നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മറ്റു ജനപ്രതിനിധികള്‍ സംസാരിക്കും. 

                                                 (കെ.ഐ.ഒ.പി.ആര്‍-1069/18)

date