സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി
വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ മെയ് 28 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം
ഒത്തു തീര്‍പ്പായി. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനത്തോടൊപ്പം 110 രൂപ വര്‍ദ്ധിപ്പിക്കുന്നതിന് ബസ് ഉടമകള്‍ സമ്മതിച്ചു. ജൂണ്‍ ഒന്നു മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള ഫെയര്‍ വേജസ് തൊഴിലാളികള്‍ക്ക് നല്‍കാനും ഉടമകള്‍ സമ്മതിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍ ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് റ്റി. ജെ ജോസഫ്, സെക്രട്ടറി കെ.എസ് സുരേഷ്, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജോയി ചെല്ലിശ്ശേരി, സെക്രട്ടറി തങ്കച്ചന്‍ വാലായില്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ സി.എന്‍ സത്യനേശന്‍, പി.ജെ വര്‍ഗ്ഗീസ്, ടി.എം നളിനാക്ഷന്‍, എന്‍,എം രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1070/18)
- Log in to post comments