മൊബൈല്‍ എക്സിബിഷന് പര്യടനം സമാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മൊബൈല്‍ എക്സിബിഷന് പര്യടനം സമാപിച്ചു. വികസന ചിത്രങ്ങളും വീഡിയോ ഷോ എന്നിവ പ്രദര്‍ശിപ്പിച്ച് മെയ് 24ന് ആരംഭിച്ച പര്യടനം പാമ്പാടി, വാഴൂര്‍, പൊന്‍കുന്നം, ഇളങ്ങുളം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട, തിടനാട്, പാറത്തോട്, മുണ്ടക്കയം, എരുമേലി , മണിമല, കറുകച്ചാല്‍ , മാടപ്പള്ളി, ചങ്ങനാശ്ശേരി, പുതുപ്പള്ളി, മണര്‍കാട്, മുത്തോലി, ഏറ്റുമാനൂര്‍, മെഡിക്കല്‍കോളേജ്, ഏറ്റുമാനൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുലശേഖരമംഗലം, എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നടന്ന സമാപന ചടങ്ങ് പ്രസിഡന്റ് ലതാ അശോകന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ പ്രേമദാസന്, സീനാ ബിജു, പഞ്ചായത്തംഗം ലേഖ സുരേഷ് എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്-1072/18)
- Log in to post comments