Skip to main content

സ്റ്റെനോഗ്രാഫി പരിശീലനം 

 

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍  എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എന്ന സ്ഥാപനത്തില്‍ ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ്ടൂ യോഗ്യതയുളളവരും 18നും 30 നും മദ്ധ്യേ പ്രായമുളള പട്ടികജാതി/പട്ടിക വര്‍ഗ്ഗ ഉദ്യോഗര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍.  മെയ് 30 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944 ഇ-മെയില്‍      Cgcekm.emp.lbr@Kerala.gov.in

                                                 (കെ.ഐ.ഒ.പി.ആര്‍-1073/18)

date