ജില്ലയില്‍ ജൂണ്‍ 14 ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
മല്‍സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യറേഷന്‍ വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍അമിത് മീണ. ട്രോളിംഗ് നിരോധനം, കടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജൂണ്‍ 14 ന് അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. ഇതോടനുബന്ധിച്ച് ഒരു യന്ത്രവല്‍കൃത ബോട്ടും ഫൈബര്‍ വള്ളവും അഞ്ച് സീ റെസ്‌ക്യൂ ഗാര്‍ഡുമാരും രക്ഷാ പ്രവര്‍ത്തനത്തിനായി സജ്ജമായിട്ടുണ്ട്. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കടല്‍ക്ഷോഭ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി ആധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നു യോഗം നിര്‍ദ്ദേശിച്ചു. കടലോരത്തെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമാക്കണം. കടലോര ജാഗ്ര സമിതി പ്രവര്‍ത്തനം സമയബന്ധിതമാക്കണം. ബേയാമെട്രിക് സംവിധാനം, ക്ഷേമ നിധി പ്രപവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മായം കലര്‍ന്ന മല്‍സ്യങ്ങളുടെ വിപണനം തടയാന്‍ വിവധ വകുപ്പുകളെ ഏകോപിപ്പിച്ച് റെയ്ഡ് നടത്തും. ചെറിയ കണ്ണിവലിപ്പത്തിലുള്ള അനധികൃത മല്‍സ്യ ബന്ധനം, ഊന്നി വല ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം എന്നിവ തടയും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, തിരൂര്‍ ആര്‍.ഡി.ഒ. ജെ.മോബി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയനാരായണന്‍, പൊന്നാനി തഹസില്‍ദാര്‍ ജി.നിര്‍മ്മല്‍കുമാര്‍, പൊന്നാനി സി.ഐ സണ്ണിചാക്കോ, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ടി.പി. മനോജ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ കടലോര ജാഗ്രതാ സമിതി പ്രതിനിധികള്‍, മല്‍സ്യ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ടുടമസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments