Skip to main content

എക്‌സൈസ് ടവറിന്റെ ശിലാസ്ഥാപനം ഇന്ന്

മലപ്പുറം എക്‌സൈസ് ടവറിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് നാലിന് എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കുന്നത്.

 

date