Skip to main content

അത്യാഹിതവിഭാഗം കെട്ടിടം തുറന്നു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അത്യാഹിതവിഭാഗം കെട്ടിടം രോഗികള്‍ക്ക് തുറന്നുകൊടുത്തു. സര്‍ജിക്കല്‍ വാര്‍ഡ്, പാലിയേറ്റീവ് വാര്‍ഡ്, നഴ്‌സസ് സ്റ്റേഷന്‍, കാഷ്വാലിറ്റി എന്നിവയടങ്ങുന്ന ബ്ലോക്ക്   78 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നവീകരിച്ചത്. പനി ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് കാഷ്വാലിറ്റി കെട്ടിടം മാത്രം തുറന്നു കൊടുത്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ടികെ റഷീദലി, ആശുപത്രി സൂപ്രണ്ട് ഡോ. സുജിത് മാധവന്‍, എച്ച് എം സി അംഗങ്ങളായ ഡോ. അബൂബക്കര്‍ തയ്യില്‍, കുറ്റീരി മാനുപ്പ, വി. ബാബുരാജ്, തെക്കത്ത് ഉസ്മാന്‍, ഹംസ പാലൂര്‍, വിനയകുമാര്‍, ബി.ദാസന്‍ എന്നിവര്‍ പങ്കെടുത്തു.

 

date