Skip to main content

മൃഗസംരക്ഷണത്തില്‍ പരിശീലനം

 

 

കൊച്ചി : ആലുവ നേതാജി റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം  ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ പരിശീലന പരിപാടികള്‍ നടത്തുന്നു. ജൂണ്‍ 12, 13 തീയതികളില്‍ ആടുവളര്‍ത്തലും 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ പശുവളര്‍ത്തലും 26 മുതല്‍ 28 വരെ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനവും നടക്കും. പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 0484 2631355 എന്ന നമ്പരില്‍ (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ) വിളിച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date