Post Category
കുടുംബശ്രീ ജില്ലാമിഷന്‍ മ്യൂസിക് തെറാപ്പി പ്രോഗ്രാം സംഘടിപ്പിക്കുന്നു.
കൊച്ചി: സീക്രട്ട് ഓഫ് മ്യൂസിക് ഫൗണ്ടേഷനുമായി സഹകരിച്ച് എറണാകുളം ജില്ലാ കുടുംബശ്രീ മിഷന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കുമായി മ്യൂസിക് തെറാപ്പി പ്രോഗ്രാം സംഘടിപ്പിക്കുന്നു. മെയ് 31 രാവിലെ 10.45 മുതല്‍ 4 മണി വരെ എറണാകുളം വൈഎംസിഎ ഹാളിലാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ അദ്ധ്യക്ഷനായിരിക്കും. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ പ്രൊഫ. കെ.കെ.ജോഷി, ശാരദാ മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംഗീത സംവിധായകന്‍ അലക്‌സ് പോളാണ് സീക്രട്ട് ഓഫ് മ്യൂസിക് ഫൗണ്ടേഷന്‍ തലവന്‍.
date
- Log in to post comments