Skip to main content

യോഗ പരിശീലകര്‍ക്കുള്ള കൂടിക്കാഴ്ച നാളെ

 

കാക്കനാട്: തൃക്കാക്കര നഗരസഭയും  ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന യോഗപരിശീലന പരിപാടിയില്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് നാളെ (മെയ് 31) രാവിലെ 11ന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടത്തും.  അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് ബി.എന്‍.വൈ.എസ്. ബിരുദമോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത തത്തുല്യയോഗ്യതയോ നേടിയവര്‍ക്ക്  പങ്കെടുക്കാം.  ഫോണ്‍: 0484 2422165.

date