ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം : അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലകളിലും തൊഴില്‍ സാധ്യതയുളള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സുകളിലേക്ക് ടൂറിസം വകുപ്പിന്റെ കീഴിലുളള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2018-19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി ജൂണ്‍ 11. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റോടുകൂടി സൗജന്യമായി പഠനം പൂര്‍ത്തീകരിക്കാം. മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.fcikerala.org ഫോണ്‍: 0471 2728340, 9946866946.
പി.എന്‍.എക്‌സ്.2090/18
- Log in to post comments