മത്സ്യത്തൊഴിലാളികള്‍ക്ക് വളളവും വലയും വാങ്ങാനുളള 3.25 കോടി രൂപയുടെ ധനസഹായം ഇന്ന് (മേയ് 31-ന്) വിതരണം ചെയ്യും
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ വളളങ്ങളും വലയും വാങ്ങുന്നതിനുള്ള 3.25 കോടി രൂപയുടെ ധനസഹായം ഇന്ന് (മേയ് 31 ) രാവിലെ 11.00 മണിക്ക് ഫിഷറീസ് -ഹാര്‍ബര്‍ -എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വിതരണം ചെയ്യും. സെക്രേട്ടറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിലെ 64 പേര്‍ക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. വിനോദ സഞ്ചാരം- സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും
പൊഴിയൂര്‍ മത്സ്യഗ്രാമത്തിലെ നാല് പേര്‍ക്ക് 49.17 ലക്ഷം രൂപയും പൂവ്വാറിലെ രണ്ട് പേര്‍ക്ക് 15.43 ലക്ഷം, പളളത്തെ ഒരാള്‍ക്ക് 3.29 ലക്ഷം, അടിമലത്തുറയിലെ ആറ് പേര്‍ക്ക് 23.55 ലക്ഷം, വിഴിഞ്ഞത്തെ 19 പേര്‍ക്ക് 83.15 ലക്ഷം, പൂന്തുറയിലെ 25 പേര്‍ക്കു 108 ലക്ഷം, വലിയതുറയിലെ മൂന്ന് പേര്‍ക്ക് 11.42 ലക്ഷം, വെട്ടുകാട് മൂന്ന് പേര്‍ക്ക് 10.31 ലക്ഷം, പുത്തന്‍തോപ്പ് ഒരാള്‍ക്ക് 4.01 ലക്ഷം രൂപ വീതം ധനസഹായമായി ലഭിക്കും.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 'സാഗര' മോബൈല്‍ ആപ്ലിക്കേഷനും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതും വരുന്നതുമായ സന്ദേശങ്ങള്‍ അയക്കുന്നതിനും, മത്സ്യം ധാരാളമുളള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും, അപകട സന്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും, മോബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.
ശശി തരൂര്‍ എം.പി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍ എ മാരായ വി.എസ് ശിവകുമാര്‍, കെ ആന്‍സലന്‍, എം വിന്‍സെന്റ്, മേയര്‍ വി.കെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.2100/18
- Log in to post comments