Skip to main content

അജൈവമാലിന്യ സംസ്‌കരണ യജ്ഞം : ഇതുവരെയായി ശേഖരിച്ചത് 52 ടണ്‍ പാഴ് വസ്തുക്കള്‍

ആക്രി കച്ചവടക്കാരുടെ സംഘടനയുമായി സഹകരിച്ച് ശുചിത്വ മിഷന്‍ നടപ്പിലാക്കുന്ന അജൈവ മാലിന്യ സംസ്‌കരണ യജ്ഞത്തിലൂടെ ഇതുവരെയായി ശേഖരിച്ചത്  52 ടണ്‍ പാഴ് വസ്തുക്കള്‍. ആക്രി കച്ചവടക്കാര്‍ സാധാരണ എടുക്കാത്ത പാഴ് വസ്തുക്കളായ കുപ്പിച്ചില്ലുകള്‍, ചെരിപ്പുകള്‍, ബാഗുകള്‍, പ്ലാസ്റ്റിക് കവറുകള്‍, തെര്‍മോക്കോള്‍, തുണികള്‍ എന്നിവ വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും മാറ്റുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ക്കായുള്ള ഭാരിച്ച ചെലവ് കുറക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
മെയ് 21 മുതല്‍ 31 വരെ നിശ്ചയിച്ചിരുന്ന ശേഖരണ യജ്ഞം ജൂണ്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ വീടുകള്‍ സംഘടനകള്‍ എന്നിവര്‍ക്ക് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അതത് കേന്ദ്രങ്ങളില്‍ എത്തിക്കാവുന്നതാണ്. ഉണക്കി വൃത്തിയാക്കിയ പാഴ് വസ്തുക്കള്‍ വെവ്വേറെ ചാക്കുകളിലായാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കുന്ന അജൈവ മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനായി കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ നല്‍കണം. ഫോണ്‍ 9745007650, 9846034564

 

date