Skip to main content

നിപ വൈറസ് : നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇനികേന്ദ്രീക്യതമേല്‍നോട്ടം. - ജില്ലാ കലക്ടര്‍

ജില്ലയില്‍  നിപ വൈറസ് രോഗീകളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംസ്ഥാന നോഡല്‍ ഓഫിസറായി നിയോഗിച്ചുകൊണ്ട് കേന്ദ്രീക്യത മേല്‍ നോട്ട സംവിധാനം നിലവില്‍ വന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ആശങ്കയുള്ളവര്‍ക്ക് ഭീതിയകറ്റാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ സമയത്ത് ലഭിക്കുന്നതിനുള്ള രീതിയാലാണ് സംവിധാനം വിഭാവന ചെയ്യുന്നത്.
 ഇതിന്റെ ഭാഗമായി ജില്ലയില്‍ രോഗ ബാധിതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയുടെ നിരന്തര സൂക്ഷ പരിശോധ തുടങ്ങി.  പട്ടികയില്‍ പെട്ടവരുടെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി ആരോഗ്യ വകുപ്പ് വിലയിരുത്തുകയും എല്ലാ ദിവസവും രാവിലെയും വൈകിട്ട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസറും ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് നാലുമണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതിയില്‍ നടക്കുന്ന ടാസ്‌ക ഫോഴ്‌സ് ഇതു സംബന്ധിച്ചുള്ള അവലോകനം നടത്തും.
 നിപ വൈറസ് ചികില്‍സയുടെ     കേന്ദ്രീക്യത സംവിധാനത്തില്‍ നോഡല്‍ ഓഫിസറായി നിയോഗിച്ചതോടെ നിപ അശങ്കയുള്ള കേസുകള്‍ മലപ്പുറം ഡി.എം.എം.യുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മാത്രം നടത്തും. എന്തെങ്കിലും സമാന സ്വഭാവമുള്ള കേസുകള്‍ ഡി.എം.ഒ. യെ അറിയച്ച ശേഷമെ ആശുപത്രി മാറ്റാനോ മറ്റും പറ്റു എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
  തുടര്‍ന്നുള്ള ജില്ലയിലെ നിപ യുമായി ബന്ധപ്പെട്ട സൂക്ഷ പരിശോധനയിലുള്ളവരുടെ ചികില്‍സ സംബന്ധിച്ചുള്ള കാര്യങ്ങള്‍  നോഡല്‍ ഓഫിസറുമായി ബന്ധപ്പെട്ട് മാത്രമെ നടത്തും. നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുന്നതിനുള്ള ടെലിഫോണ്‍ നമ്പര്‍ ആരോഗ്യ വകുപ്പ് നല്‍കും.  
 കേന്ദ്രീക്യത സംവിധാനം പ്രയോജനപ്പെടുത്തികൊണ്ട് ജില്ലയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ മേല്‍ നോട്ടത്തില്‍ അഞ്ച് ആംബുലന്‍സുകള്‍ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊന്നാനി,തിരൂര്‍,മഞ്ചേരി, തിരൂരങ്ങാടി, നിലമ്പൂര്‍ കേന്ദ്രങ്ങളായിരിക്കും. ഇവ പ്രവര്‍ത്തിക്കുക. കോഴിക്കോടുള്ള സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക് നിയന്ത്രിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. രോഗിയാണുന്ന സ്ഥീരീകരണ സാധ്യതയുള്ളവരെ പൊതു സമൂഹത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആശുത്രിയിലെത്തിക്കുന്ന രീതിയിലായിരിക്കും ആംബുലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുക.
രണ്ടാം ഘട്ടത്തില്‍ ആതുര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വൈറസ് വ്യാപന ഭീതിയുമായി ആശുപത്രികളില്‍ എത്തുന്നവരെ കൈകാര്യം ചെയ്യുന്ന  നടപടി സംബന്ധിച്ച് സ്വകര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ക്ലാസ്സെുകള്‍ നല്‍കും.

date