കടലാക്രമണം: ക്യാംപുകള്‍ തുറന്നു
ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്നുണ്ടായ കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പാലപ്പെട്ടി ഗവ.ഫിഷറീസ് യു.പി സ്‌കൂളിലും വെളിയങ്കോട് സൗത്ത് ജി.എം.യു.പി സ്‌കൂളിലുമാണ് ക്യാംപ് ആരംഭിച്ചിരിക്കുന്നത്. പാലപ്പെട്ടി ഗവ.ഫിഷറീസ് യു.പി സ്‌കൂളില്‍ 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 40 മുതിര്‍ന്നവരും 17 കുട്ടികളുമടക്കം 57 പേരാണ് നിലവില്‍ ഈ ക്യാംപിലുള്ളത്. വെളിയങ്കോട് സൗത്ത് ജി.എം.യു.പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലായുള്ള ഏഴ് പേരാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ദുരിതാശ്വാസ ക്യാംപുകളില്‍ ഒരുക്കിയിട്ടുണ്ട്.
തഹസില്‍ദാര്‍ ജി.നിര്‍മല്‍ കുമാര്‍ , ഭൂരേഖ തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് , ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കടല്‍ ശാന്തമാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും തീരത്ത് താമസിക്കുന്നവര്‍ ക്യാംപുകളിലേക്ക് മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
- Log in to post comments