നിപവൈറസ് ബാധ: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീടുകളില്‍ കഴിയണം: ഡി.എം.ഒ
നിപ വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പുറമെയുള്ള വരുമായി ഇടപഴകാതെ 42 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. വൈറസ് വ്യാപനം തടയാന്‍ ഈ നിര്‍ദേശം ഇത്തരം ആളുകള്‍ നിര്‍ബന്ധമായും അനുസരിക്കണം. നാനൂറോളം പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും വിധേനയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികില്‍സ നല്‍കുന്നതിനും ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഡി.എം.ഒ യുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്
രോഗവ്യാപന സാധ്യത പരിഗണിച്ച് ജൂണ്‍ 15 വരെയെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ പരമാവധി ഒഴിവാക്കണം. അടിയന്തരമായി ചികിത്സ തേടേണ്ടതില്ലാത്ത രോഗങ്ങള്‍ക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും പോവുന്നത് ഒഴിവാക്കണം. ലൈസന്‍സില്ലാത്ത ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. തുറന്ന സ്ഥലങ്ങളില്‍ ഭക്ഷ്യവില്‍പന പാടില്ല. കൂടുതല്‍ ആളുകളെത്തുന്ന സ്ഥലങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കുന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. വായു .സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം പകരാനുള്ള സാധ്യത കടുതലാണ്. ജില്ലയില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനങ്ങളുടയും മാധ്യമ പ്രവര്‍ത്തകരുടേയും സഹകരണമുണ്ടായിട്ടുണ്ട്. തുടര്‍ന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.
- Log in to post comments