Skip to main content

പ്രവേശനോത്സവം: കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം

സ്‌കൂള്‍ പ്രവേശനോത്സവ ദിവസം കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകങ്ങള്‍ വിതരണത്തിനെത്തി. 'ജീവിത പാഠം', 'പാഠത്തിനപ്പുറം' എന്നീ രണ്ട് പുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയത്. ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രവേശനോത്സവ ദിവസം പുസ്തകം വിതരണം ചെയ്യും. എ.ഇ.ഒ ഓഫീസുകളില്‍ നിന്നും പുസ്തകങ്ങള്‍ വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ച് തുടങ്ങിയിട്ടുണ്ട്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുരുന്നുകള്‍ക്കായി 'പാഠത്തിനപ്പുറം' എന്ന പുസ്തകവും അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 'ജീവിത പാഠം' എന്ന പുസ്തകവുമാണ് വിതരണം ചെയ്യുന്നത്. ആരോഗ്യ പാഠങ്ങള്‍, ജൈവ കൃഷി പ്രോത്സാഹനം, മാലിന്യ ശുചീകരണം, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം, മാനുഷിക പാഠങ്ങള്‍, ശാസ്ത്ര പുരോഗതി, സാങ്കേതിക വിദ്യകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, മാനുഷിക പാഠങ്ങള്‍, ലഹരിബോധവത്കരണം, വായനയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലെത്തിക്കുകയാണ് ഈ പുസ്‌കകങ്ങളിലൂടെ.

 

date