Skip to main content

ചെങ്ങന്നൂരിൽ 76.27 ശതമാനം പോളിങ്; പോളിങ് ശതമാനം കൂടി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ 76.269 ശതമാനം പോളിങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. ഇതിൽ ഇനിയും മാറ്റം വരാം. ആകെ 152035വോട്ട് പോൾ ചെയ്തപ്പോൾ അതിൽ 83536 സ്ത്രീ വോട്ടർമാരും 68499 പുരുഷ വോട്ടർമാരുമാണ്. പുരുഷൻമാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോൾ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്. പുരുഷൻമാരെക്കാൾ പോളിങ് ശതമാനത്തിൽ ഏറെ മുന്നിലാണ് സ്ത്രീകൾ. വോട്ടർപട്ടികയിൽ 199340 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 92919 പേർ പുരുഷൻമാരും 106421 സ്ത്രീകളുമാണ് . തിരഞ്ഞെടുപ്പ് പൂർണമായി അവസാനിച്ചത് രാത്രി എട്ടുമണിയോടെയാണ്. 

 

2016ലെ  നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടർമാരിൽ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു. 

 

 (പി.എൻ.എ 1123/ 2018)

date