Post Category
തീയതി നീട്ടി
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനിയറിംഗ് കോളേജുകളിലേക്ക് 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള കാലാവധി ജൂണ്‍ എട്ടിന് വൈകിട്ട് നാലുവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധരേഖകളും അതത് കോളേജുകളില്‍ 13-ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.2118/18
date
- Log in to post comments