Skip to main content

എക്‌സൈസ് വകുപ്പിന്റെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

മികച്ച സ്‌കൂള്‍/കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, മികച്ച ക്ലബ്ബ് അംഗങ്ങള്‍, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് എക്‌സൈസ് വകുപ്പ് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം.

ഏറ്റവും മികച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനയ്ക്ക് 25,000 രൂപയും ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കും.  സന്നദ്ധ പ്രവര്‍ത്തകന് 10,000 രൂപയും പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും ലഭിക്കും.  മികച്ച സ്‌കൂള്‍/കോളേജ് ക്ലബ്ബുകള്‍ക്ക് 10,000 രൂപ വീതം പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, ക്ലബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കും.  

ലഹരി വിരുദ്ധ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം www.kerala excise.gov.in എന്ന വെബ്‌സൈറ്റിലും.  ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ലഭ്യമാണ്.  അപേക്ഷകള്‍ ജൂണ്‍ 10നകം അതത് ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് ലഭിക്കണം.  

പി.എന്‍.എക്‌സ്.2119/18

date