Post Category
എല്‍.ബി.എസില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എല്‍.ബി.എസ്. തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ടാലി, ഡിസിഎഫ്എ. കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കില്‍ ബി കോം ഒന്നാം ക്ലാസ് ബിരുദവും ഡിസിഎഫ്എ. കോഴസ് വിജയവും ഒരു വര്‍ഷം ഡിസിഎഫ്എ. അദ്ധ്യാപന പരിചയവുമാണ് യോഗ്യത
അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഇന്ന് (ജൂണ്‍ ഒന്ന്) ഉച്ചയ്ക്കുശേഷം 2.30 ന് എല്‍.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം.
പി.എന്‍.എക്‌സ്.2124/18
date
- Log in to post comments