Post Category
ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) അട്ടപ്പാടി ആദിവാസി വികസന പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറുടെ ഒരു ഒഴിവ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പളസ്‌കെയില്‍ 45,800-87,000 (പുതുക്കിയത്).
കുടുംബശ്രീ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി വികസന പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേയ്ക്കാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം.
ഈ തസ്തികയിലേക്ക് ഏപ്രില്‍ 27 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ kudumbshree.org ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2124/18
date
- Log in to post comments