Skip to main content

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.

വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുകയില വിരുദ്ധ ദിനാചരണം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് പുകിയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന,അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.സജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍, വിമുക്തി ജില്ലാ കോഡിനേറ്റര്‍ ബി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date