നിപ വൈറസ് : മന്ത്രി ഡോ.കെ..ടി ജലീലിന്റെ അവലോകന യോഗം ഇന്ന്.
ജില്ലയിലെ നിപ വൈറസ് ജാഗ്രത പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനും പനി - പകര്‍ച്ച വ്യാധി തുടങ്ങിയ തടയുന്നതിന് ജില്ലയില്‍ തദ്ദേശ സ്വാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഇന്ന് (ജൂണ്‍ 1) യോഗം വിളിച്ചു. രാവിലെ 10.30 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് യോഗം.
ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനു പുറമെ തങ്ങളുടെ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, ചെലവഴിച്ച ഫണ്ട്, പനി വിവര കണക്കുകള്‍, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തുടങ്ങിയവ യോഗത്തില്‍ വിവരിക്കേണ്ടതാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതിന് പുറമെ മെഡിക്കല്‍ ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീനയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. കൂടുതല്‍ പ്രശ്നങ്ങളുള്ള മേഖലയിലെ ഡോക്ടര്‍ മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം. പ്രദേശത്തെ പകര്‍ച്ചവ്യാധിയുടെ വിശദാംശങ്ങള്‍ അതിന് സ്വീകരിച്ച നടപടികള്‍,കൂടുതല്‍ നടപടികള്‍ എന്തെങ്കിലും ആവശ്യമുണ്ടങ്കില്‍ അതും വിവരിക്കണം.ഇതിനു പുറമെ ശുചിത്വവുമായി ബന്ധപ്പെട്ട് വാര്‍ഡ് തലത്തില്‍ വിനിയോഗിച്ച് തുകയുടെ കണക്കും ഹാജരാക്കണം.
- Log in to post comments