സ്കൂള്‍ ബസുകള്‍ കൈമാറി
പി.ഉബൈദുള്ള എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ ചെലവില്‍ മണ്ഡലത്തിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച സ്കൂള്‍ ബസുകളില്‍ നാല് എണ്ണം കൈമാറി. പുല്ലാനൂര്‍ ജിവിഎച്ച്എസ്എസ്, ജിഎംയുപിഎസ് മേല്‍മുറി , ജിഎല്‍പിഎസ് മൊറയൂര്‍, ജിഎംഎല്‍പിഎസ് പൂക്കൊളത്തൂര്‍ സ്കുളുകള്‍ക്കുള്ള ബസുകളാണ് കൈമാറിയത്. ജിഎംഎല്‍പിഎസ് വടക്കേമണ്ണ, ജിഎംഎല്‍പിഎസ് ആനക്കയം, ജിഎംയുപിഎസ് ചെമ്മങ്കടവ്, ജിഎംയുപിഎസ് മുതിരിപ്പറമ്പ് എന്നീ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ബസുകളും ഉടന്‍ കൈമാറും.
ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്പേഴ്സന് സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ വി.സുധാകരന് ,ഉമ്മര്‍ അറക്കല്‍, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പെരുമ്പള്ളി സൈദ് ,പഞ്ചായത്ത് പ്രസിഡന്റ് മാരായ സിപി ഷാജി, കെഎം സലീം മാസ്റ്റര്‍ ,സിഎച്ച് സൈനബ ,വിപി സുമയ്യ ടീച്ചര്‍, വൈസ് പ്രസിഡന്റുമാരായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു ,നഗരസഭാ പ്രതിപക്ഷ നേതാവ് ഒ.സഹദേവന് ,കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍ ,പരി മജീദ്, മുസ്തഫ ,കൂത്രാട്ട് ഹംസ ,റിനിഷ റഫീഖ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രധാനധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments