Post Category
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: അവാർഡ് നൽകും
ആലപ്പുഴ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണ (ജൂൺ 26)ത്തിന്റെ ഭാഗമായി 2017-18 വർഷത്തിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ലഹരി വിരുദ്ധ ക്ളബ്, ക്ളബംഗം, കോളേജ് ലഹരി വിരുദ്ധ ക്ളബ്, ക്ളബംഗം, ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്നദ്ധ സംഘടന, ലഹരി വിരുദ്ധ സന്നദ്ധ പ്രവർത്തകൻ , എന്നിവരെ കണ്ടെത്തി സംസ്ഥാന തല അവാർഡ് നൽകു ഇതിനുള്ള അപേക്ഷയും, അനുബന്ധരേഖകളും 2018 ജൂൺ 10ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിക്കക്കണം. അപേക്ഷയുടെ മാത്യക ജില്ലയിലെ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും, ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2252049 എന്ന നമ്പറിൽ വിളിക്കുക.
(പി.എൻ.എ 1156/ 2018)
date
- Log in to post comments