Skip to main content

ജവഹർ ബാലഭവനിൽ പ്ലേ സ്‌കൂൾ, നഴ്‌സറി ക്ലാസുകളിലേക്ക്  പ്രവേശനം

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ല ജവഹർ ബാലഭവനിലെ  പ്ലേ സ്‌കൂൾ, എൽ.കെ.ജി., യു.കെ.ജി ക്ലാസുകളിലേക്കും ഡേ കെയർ സെന്ററിലേക്കുമുള്ള പ്രവേശനം നടത്തുന്നു. കൂടാതെ കലാക്ലാസുകളും നടന്നു വരുന്നു. കലാക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ  വൈകീട്ട് 4.30 മുതൽ ആറു വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതലുമാണ്.  

 

(പി.എൻ.എ 1157/ 2018)

 

date