Skip to main content

ചെങ്ങന്നൂരിൽ സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്  സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചു.20956 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്  വിജയം. 182 ബൂത്തുകളിൽ നിന്നായി 67303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി.വിജയകുമാർ 46347 വോട്ട് നേടി. എൻ.ഡി.എ. സ്ഥാനാർത്ഥി ആർ.ശ്രീധരൻ പിള്ള 35270 വോട്ട് നേടി. മറ്റുള്ളവരുടെ വോട്ട് നില ചുവടെ

ജിജി പുന്തല-ആർ.എൽ.ഡി-248

മധു ചെങ്ങന്നൂർ- എസ്.യു.സി.ഐ -124

രാജീവ് പള്ളത്ത് -ആം ആദ്മി പാർട്ടി- 368

സുഭാഷ് നാഗ- എ.പി.ഒ.എൽ- 53

അജി എം.ചാലക്കരി-സ്വതന്ത്രൻ-137

ഉണ്ണി കാർത്തികേയൻ-സ്വതന്ത്രൻ-57

എം.സി ജയലാൽ-സ്വതന്ത്രൻ-20

മുരളി നാഗ- സ്വതന്ത്രൻ- 44

മോഹനൻ ആചാരി- സ്വതന്ത്രൻ-263

ശിവപ്രസാദ് ഗാന്ധി കെ.എം- സ്വതന്ത്രൻ- 21

ശ്രീധരൻപിള്ള -സ്വതന്ത്രൻ-121

എ.കെ ഷാജി-സ്വതന്ത്രൻ-39

സോമനാഥവാര്യർ ടി.കെ- സ്വതന്ത്രൻ-98

സ്വാമി സുഖാകാശ് സരസ്വതി -സ്വതന്ത്രൻ - 800

നോട്ട- 728

തിരസ്‌കരിച്ചവ - 8

 

ആകെ വോട്ട് - 199340

പോൾ ചെയ്തത് - 152049

ഭൂരിപക്ഷം - 20956

 

ചെങ്ങന്നൂർ പോരാട്ടങ്ങളിലെ റെക്കോഡ് ഭൂരിപക്ഷം

 

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ  നടന്ന 16 തിരഞ്ഞെടുപ്പുകളിൽ സർവകാല റെക്കോഡുമായാണ് സജി ചെറിയാൻ നിയമസഭയിലേക്ക് പോകുന്നത്. ഇതുവരെ 1987ൽ മാമൻ ഐപ്പിന്റെ പേരിലുള്ള 15703 വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാൻ പഴങ്കഥയാക്കിയത്. 1957 മുതൽ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ചെങ്ങന്നൂർ മണ്ഡലം ഉണ്ടായിരുന്നു.

സി.പി.ഐ.യിലെ ആർ.ശങ്കരനാരായണൻതമ്പി 1957ൽ 5992 വോട്ടിനാണ് മണ്ഡലത്തിന്റെ ആദ്യ പ്രതിനിധിയായത്. 1960ൽ കെ.ആർ.സരസ്വതിയമ്മ 12901 വോട്ടിന് ജയിച്ചു. 1965ൽ ഭൂരിപക്ഷം 14113 ായി വർധിപ്പിച്ച് മണ്ഡലം നിലനിർത്തി. 1967ലും 1970ലും സി.പി.എമ്മിലെ പി.ജി.പുരുഷോത്തമൻ പിള്ളയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. ഭൂരിപക്ഷം യഥാക്രമം 1522ഉം 2244 വോട്ടു വീതം. 1977ൽ സ്വതന്ത്രനായ തങ്കപ്പൻപിള്ള 6553 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം സ്വന്തമാക്കി. 1980ൽ കെ.ആർ.സരസ്വതിയമ്മ സ്വതന്ത്രയായി  മണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോൾ ഭൂരിപക്ഷം 4300. 

സ്വതന്ത്രനായ എസ്.രാമചന്ദ്രൻപിള്ള 1982ൽ മണ്ഡലത്തിൽ നിന്ന് ജയിച്ചത് 3299 വോട്ടിനാണ്. 1987ലാണ് മണ്ഡലത്തിൽ നാളിതുവരെയുണ്ടായിരുന്ന ഭൂരിപക്ഷത്തിന്റെ റെക്കോഡ് സ്ഥാപിതമായത്. മാമൻ ഐപ്പ് 15703 വോട്ടിനാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1991, 96, 2001 വർഷങ്ങളിൽ ശോഭനജോർജ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഭൂരിപക്ഷം യഥാക്രമം 4447, 4102, 1465 വോട്ടുകൾ വീതം. 2006ലും 2011ലും പി.സി.വിഷ്ണുനാഥിന്റെ ഭൂരിപക്ഷം യഥാക്രമം 5132ഉം 12500 ഉം വോട്ടു വീതമായിരുന്നു. 2016ൽ കെ.കെ.രാമചന്ദ്രൻ നായർ 7983 വോട്ടിനാണ് പി.സി.വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്. പുതിയ ജയത്തോടെ സജി ചെറിയാൻ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യായമാണ് കുറിച്ചിരിക്കുന്നത്. 

 

 

 

 

date