ഇന്ന് സ്‌കൂളുകള്‍ തുറക്കും ജില്ലാതല പ്രവേശനോത്സവം വെച്ചൂരില്‍
മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് (ജൂണ്‍ 1) തുറക്കും. നവ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനുളള പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂര്‍ ദേവി വിലാസം ഹൈസ്‌ക്കൂളില്‍ സി.കെ ആശ എം.എല്‍.എ നിര്‍വവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. പുതിയ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്യും. പഠനോപകരണങ്ങളുടെ വിതരണം വൈക്കം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ ജയകുമാരി നിര്‍വ്വഹിക്കും. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. കെ രഞ്ജിത്ത്, പി. സുഗതന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. കെ. ഗണേശന്‍ തുടങ്ങിയവര്‍ സംസാരിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിക്കും. പുതിയ വര്‍ഷത്തെ അക്കാദമിക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കെ. അരവിന്ദാക്ഷന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി.എസ് നൂര്‍ജിഹാന്‍ നന്ദിയും പറയും.
- Log in to post comments