പിന്നിലാകരുതെന്നത് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഇ.ചന്ദ്രശേഖരന്‍
ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുവിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഒരു രംഗത്തും പിന്തള്ളപ്പെട്ടുപോകരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി.
സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാലങ്ങളുടെ നിലവാരം മെച്ചപ്പെട്ടുവരുന്ന കാഴ്ചയാണ് എല്ലായിടത്തും. വിദ്യാലയങ്ങളില്‍ മികച്ച ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ് പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഈ അധ്യയനവര്‍ഷം 200 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന് ഒന്നരകോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments