Skip to main content

സപ്ലൈകോ റംസാന്‍ ഫെയര്‍ നാളെ (ജൂണ്‍ 03) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 

സപ്ലൈകോ റംസാന്‍ മാര്‍ക്കറ്റുകളുടെയും റംസാന്‍ മെട്രോ ഫെയറുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 3) വൈകുന്നേരം നാലിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവഹിക്കും.  പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും.  സഹകരണം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നിര്‍വവഹിക്കും.  സപ്ലൈകോയുടെ 90 തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍ ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ജൂണ്‍ അഞ്ച് മുതല്‍ 14 വരെ റംസാന്‍ മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും.  തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റംസാന്‍ മെട്രോ ഫെയറുകളും ആരംഭിക്കും.  സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും.

പി.എന്‍.എക്‌സ്.2145/18

date