Post Category
അംഗീകൃത ഏജന്‍സിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
അംഗപരിമിതരുടെ ക്ഷേമത്തിന് വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. ഈ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. അപേക്ഷകള്‍ സാമൂഹ്യനീതി ഡയറക്ടര്‍, വികാസ് ഭവന്‍, അഞ്ചാംനില, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദ വിവരങ്ങള്‍ sjdkerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0471 - 2306040.
പി.എന്‍.എക്‌സ്.2146/18
date
- Log in to post comments