ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ്ലറ്റ് കമ്പ്യൂട്ടര്‍ നല്കി
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 263 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുളള ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ നല്കി. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ടാബ്ലെറ്റ് വിതരണം ചെയ്തു. വളര്‍ത്തു മൃഗങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുകയും കര്‍ഷകര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ലക്ഷ്യമിട്ടുളളതാണ് പദ്ധതി. ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സതീശ് ബാബു, നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് പി.എസ് വിനോദ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സാജു ജോസഫ്, സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ജോര്‍ജ് കുര്യന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments