വിദ്യയോടൊപ്പം മൂല്യബോധവും വിദ്യാലയത്തില്‍ നിന്ന് നേടണം: എം.എല്‍.എ സി. കെ. ആശ
വിദ്യഭ്യാസം പൂര്‍ത്തീകരിച്ച് സ്‌കൂള്‍ വിട്ടിറങ്ങുന്ന കുട്ടികള്‍ വിദ്യയോടൊപ്പം മൗലീകമായ മൂല്യബോധവും കൂടി നേടിയിരിക്കണമെന്ന് സി. കെ. ആശ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂര്‍ ഗവ.ദേവി വിലാസം ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അന്തസിന് കളങ്കമുണ്ടാകുന്ന ഇടപെടലുകളില്‍ പെട്ടുപോകാതെ നാടിന് വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉത്തമ പൗര•ാരായി കുട്ടികള്‍ മാറണം. ഈ മാറ്റം ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭ്യസ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതീക-അക്കാദമിക മികവ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടച്ചു പൂട്ടല്‍ ഭീഷണിയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തിലും ഊര്‍ജ്ജിതമാക്കും. ജില്ലയിലെ 21 പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. എല്ലാ നിയോജക മണ്ഡത്തിലേയും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠന നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ഈ സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതം നല്‍കും. അഞ്ഞൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മൂന്നു സ്‌കൂളുകള്‍ക്ക് മൂന്നു കോടി വീതവും എല്‍.പി. യു.പി സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപ വീതവും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായും എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യസ മേഖലയുടെ വികസനത്തിന് മൂന്നു പ്രധാന പദ്ധതികള്‍ക്കുള്ള തുക ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു.കൂടാതെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 59 കുട്ടികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പഠനോപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പുതിയ വര്‍ഷത്തെ അക്കാദമിക ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തി. വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ. കെ.രഞ്ജിത്, പി.സുഗതന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍, മറ്റ് ജനപ്രതിനിധികളായ ശ്രീദേവി ജയന്‍, കെ.എസ്. ഷിബു, ജയശ്രീ നന്ദകുമാര്‍, റ്റി. എം.അശ്വതി, കെ.ആര്‍.ഷൈലകുമാര്‍, വിദ്യാഭ്യസ വകുപ്പുദ്യോഗസ്ഥരായ ജെസിക്കുട്ടി ജോസഫ്, ലിജി ജോസഫ്, റ്റി.കെ.മിനി, പി. രത്‌നമ്മ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ മാണി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ആര്‍.മേഴ്‌സി, ബി.പി.ഒ റ്റി.കെ.സുവര്‍ണ്ണന്‍, സിഡി.എസ് ചെയര്‍ പേഴ്‌സണ്‍ രതി മോള്‍, പിറ്റി.എ പ്രസിഡന്റ് പി.കെ. ജയചന്ദ്രന്‍,സ്‌കൂള്‍ ലീഡര്‍ കെ.റോഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടര്‍ കെ. കെ.അരവിന്ദാക്ഷന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. എസ്. നൂര്‍ജിഹാന്‍ നന്ദിയും പറഞ്ഞു.
- Log in to post comments