Skip to main content

കടുത്തുരുത്തി മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ഇന്ന്

 

കടുത്തുരുത്തി മൃഗാശുപത്രിക്കായി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളുളള കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 2) രാവിലെ 10ന് വനം-മൃഗസംരക്ഷണം- ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.  കെ. രാജു നിര്‍വ്വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി റിപ്പോര്‍ട്ടവതരിപ്പിക്കും. ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി വിതരണം ചെയ്യും. പഞ്ചായത്ത്തല മൃഗസംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍                     നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും.  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്           പി. വി സുനില്‍ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.ബി സതീഷ് കുമാര്‍ നന്ദിയും പറയും. രാവിലെ നടക്കുന്ന ക്ഷീരകര്‍ഷക സെമിനാര്‍  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എം ദിലീപ് ഉദ്ഘാടനം ചെയ്യും

date