Skip to main content

ഉഴവൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന് 

 

ഉഴവൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന് (ജൂണ്‍ 2) രാവിലെ 10ന് വനം-മൃഗസംരക്ഷണം- ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. വെളിയന്നൂര്‍ വെട്ടുപാറ പുറത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.  ക്ഷീര വര്‍ദ്ധനി പദ്ധതി ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിക്കും. ഡെപ്യൂട്ടി ഡയറക്ടകര്‍ ടി. കെ അനികുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരകര്‍ഷകര്‍ക്കുളള മറ്റ് സമ്മാനങ്ങളും    ചടങ്ങില്‍ വിതരണം ചെയ്യും. രാവിലെ എട്ടിന് കന്നുകാലി പ്രദര്‍ശനം, ക്ഷീര കര്‍ഷക സെമിനാര്‍ എന്നിവയും നടക്കും. 

date