ഇംഗ്ലീഷ് ഭാഷാ പഠനത്തിന് വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടി
ഇംഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളിലും സര്‍വ്വശിക്ഷാ അഭിയാന് പ്രത്യേക പരിപാടി ആവിഷ്ക്കരിക്കുന്നു. 'ഹലോ ഇംഗ്ലീഷ്' - തുടര്പരിപാടിയിലൂടെ ഒരു മാസത്തിനുള്ളില്‍ ഇംഗ്ലീഷ് ഭാഷയില്‍ ശ്രവണം, ഭാഷണം, ലേഖനം, വായന എന്നീ മേഖലയില്‍ മികവ് നേടുകയാണ് ലക്ഷ്യം. ആദ്യപടിയായി മുഴുവന്‍ വിദ്യാലയങ്ങളിലും 2 മണിക്കൂര്‍ വീതമുള്ള അഞ്ച് ലഘു ശില്പശാലകളിലൂടെ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കും.
ജൂണ്‍ മൂന്നാം വാരം ക്ലാസ് പി ടി എ വിളിച്ചുചേര്‍ത്ത് കുട്ടിയുടെ നിലവാരം ചര്‍ച്ച ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടെക്സ്റ്റ് ബുക്ക് പ്രവര്‍ത്തനങ്ങള്‍ 'ഹലോ ഇംഗ്ലീഷ്' പഠന രീതിയുമായി ബന്ധപ്പെടുത്തും. ഇതിനുള്ള പ്രവര്‍ത്തന പാക്കേജ് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 'ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേര്‍ണല്‍' എന്ന കൈപ്പുസ്തകം മുഴുവന്‍ വിദ്യാലയങ്ങളിലും നല്‍കും. ജൂലായ് അവസാനം വീണ്ടും വിളിച്ചുചേര്‍ക്കുന്ന ക്ലാസ് പി ടി എ യില്‍ കുട്ടികളുടെ പഠനത്തെളിവുകള്‍ അവതരിപ്പിക്കും. പരിപാടിയുടെ ജില്ലാതല ആസൂത്രണ ശില്പശാല കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. ഐ. വത്സല ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. ലീല അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡി ഇ ഒ കെ. രാധാകൃഷ്ണന്, തലശ്ശേരി ഡി ഇ ഒ ഇന്‍ചാര്‍ജ്ജ് സനകന്‍.പി.പി , എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ. ആര്. അശോകന്, പ്രോഗ്രാം ഓഫീസര്‍ ടി.പി. വേണുഗോപാലന്‍, ബി പി ഒ ശശികുമാര്‍.എം.പി എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ കെ.രാഗേഷ്, ഇ.വി. സന്തോഷ് കുമാര്‍, ഉനൈസ്, എം. ജയേഷ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
- Log in to post comments